തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോദി മാജിക് ആയിരിക്കുമെന്ന് സുരേഷ് ഗോപി എം.പി. പൂജപ്പുരയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ കോര്പറേഷന് ഭരണം പിടിച്ചെടുക്കും. അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്യണം. അഴിമതിരഹിത ഭരണമാണ് എന്‍.ഡി.എയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post