ന്യൂയോര്‍ക്ക്: അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അഞ്ജാതന് നടത്തിയ കത്തിയാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തണുപ്പിനെ തുടര്‍ന്ന് പള്ളിയില്‍ അഭയം തേടിയവര്‍ക്ക് നേരെയായിരുന്നു് അക്രമം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കാലിഫോര്‍ണിയ പോലീസ് അറിയിച്ചു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post