വാഷിംഗ്ടണ്‍: അമേരിക്കയില്‍ അധികാര കൈമാറ്റത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. തോല്‍വി പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെങ്കിലും ‘ആവശ്യമായത് ചെയ്യാന്‍’ ട്രംപ് വൈറ്റ് ഹൗസ് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന്’ നിര്‍ദേശം ചെയ്തു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസ് ഒരുക്കുന്നതിനായി 64 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്തു.
മിഷിഗണിലും ഫലം എതിരാണെന്ന് കണ്ടതോടെയാണ് അര്‍ദ്ധമനസ്സോടെയാണെങ്കിലും ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായത്. ഇതുവരെ തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാരം വിട്ടുകൊടുക്കാനുള്ള ഒരു നീക്കവും നടത്തിയിരുന്നില്ല.
ട്രംപിന്റെ പ്രഖ്യാപനത്തോടെ ബൈഡന് ഫണ്ടും ഓഫീസ് ഇടവും ജീവനക്കാരുടെ നിയമനവും സാധ്യമാകും. വിദേശകാര്യ, സുരക്ഷ വിഷയങ്ങളില്‍ ഏറ്റവും പരിചയ സമ്പന്നരായ വ്യക്തികളെ നേരത്തെ തന്നെ ബൈഡന് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
Discussion about this post