ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടു. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ട്. 120 കിമീ വേഗതയില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്ന് 450 കിമീ അകലെയാണ്.
തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്കി. തമിഴ്നാട്ടിലെ ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
14 എന്‍ഡിആര്‍എഫ് സംഘത്തെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹാബലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. നാഗപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
Discussion about this post