മുംബൈ: ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) റെയ്ഡ്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ പ്രതാപ് സര്‍നായികിന്റെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
മുംബൈയിലും താനെയിലുമായി 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം.
Discussion about this post