ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയില്‍ നിന്നുളള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മുന്‍ ബി എസ് എഫ് ജവാന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളി. ബി എസ് എഫ് ജവാനായിരുന്ന തേജ് ബഹാദുര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
നേരത്തേ നാമനിര്‍ദേശപത്രിക തളളിയതിനെതിരെ തേജ് ബഹാദൂര്‍ 2019-ല്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് തളളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തളളിയപ്പോഴാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post