ബംഗാളില്‍ അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളിലെ കിഴക്ക് പടിഞ്ഞാറ് മിഡ്നാപൂരില്‍ നിന്നുള്ളവരാണ് പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്നത്.
വാര്‍ത്ത സ്ഥിരീകരിച്ച് ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് ട്വിറ്ററില്‍ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.
“മിഡ്നാപൂര്‍ ജില്ലയില്‍ ആര്.എസ്.പി, സി.പി.എം, സി.പി.ഐ, പി.ഡി.എസ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐ.എന്‍.ടി.യു.സി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം നേതാക്കളും തൊഴിലാളികളും ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു.” ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ നിന്നും സി.പി.എം എം.എല്‍.എ സ്വദേശ് നായക് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇയാളുടെ അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും.
Discussion about this post