മലപ്പുറം: നിലമ്പൂരിലെ പ്രളയ ബാധിതര്‍ക്കായി വയനാട് എം പി രാഹുല്‍ ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്കിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നശിച്ചനിലയില്‍ കണ്ടെത്തിയത്.
മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. കടമുറി വാടകയ്ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post