പാട്ന: ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. കപ്പിത്താന് മുലായം സിംഗ് യാദവ് സഖ്യത്തെ ഒറ്റപ്പെടുത്തിയ തോടെയാണ് മുങ്ങിത്തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്.പി സഖ്യം വിട്ടതെന്ന ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം കേന്ദ്രമന്ത്രി തള്ളി. എന്നാല്‍ ഈ ആരോപണം മുലായത്തിനെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞു. എസ്.പിയെ സമാധാനിപ്പിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് ലാലുവിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം പാക്കേജിന് ചെലവാക്കാന്‍ കാശുണ്ടായിരുന്നെങ്കില്‍ എന്തിനാണ് നിതീഷ് കേന്ദ്ര സഹായം ആവശ്യപ്പെട്ടതെന്നും രവി ശങ്കര്‍ പ്രസാദ് പരിഹസിച്ചു.
Discussion about this post