ഇസ്ലാമാബാദ്: ബലാത്സംഗ കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമ നിര്‍മാണത്തിന് അംഗീകാരം നല്കി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ലൈംഗിക അതിക്രമ കേസുകളുടെ വിചാരണ വേഗത്തിലാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിവിധ പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ബലാത്സംഗ കേസുകളിലെ വിചാരണ വേഗത്തിലാക്കുക, സാക്ഷികളുടെ സംരക്ഷണം എന്നിവ ഉള്‍പ്പെട്ട കരട് രേഖയും യോഗത്തില്‍ അവതരിപ്പിച്ചു.
പൗരന്മാര്ക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇമ്രാന് ഖാന് സൂചിപ്പിച്ചു. ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ഭയമില്ലാതെ ഉപദ്രവിച്ചവര്‍ക്കെതിരെ പരാതി നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post