ഡല്‍ഹി : ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്ബോള്‍ ലോകത്തിന് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
‘കരിയറിലുടനീളം ഫുട്ബോള്‍ ലോകത്തിന് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ വിയോഗം അതീവ ദു:ഖമുളവാക്കുന്നു’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ബുധനാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. 60 വയസ്സായിരുന്നു.
Discussion about this post