കൊല്‍ക്കത്ത: ബംഗാള്‍ മറ്റൊരു കശ്മീരായി മാറിയെന്ന പരാമര്‍ശവുമായി ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍. തീവ്രവാദികള്‍ എല്ലാ ദിവസവും അറസ്റ്റിലാവുകയും നിയമവിരുദ്ധ ബോംബ് നിര്‍മാണ ഫാക്ടറികള്‍ അതിനു പിന്നാലെ കണ്ടെത്തുകയും ചെയ്യുന്നതിനാല്‍ ബംഗാള്‍ രണ്ടാം കശ്മീരായി മാറിയെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.
“പശ്ചിമ ബംഗാള്‍ രണ്ടാം കശ്മീരായി മാറി. എല്ലാ ദിവസവും തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നു. അനധികൃത ബോംബ് നിര്‍മാണ ഫാക്ടറികള്‍ അടുത്ത ദിവസം കണ്ടെത്തുന്നു. ബോംബ് നിര്‍മാണ ഫാക്ടറിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന ഏക ഫാക്ടറിയെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post