തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ പതിനേഴുകാരന് പിടിയില്‍. രാജസ്ഥാന് സ്വദേശിയാണ് പിടിയിലായത്.
ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.
Discussion about this post