ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന് ഗവേഷണത്തിന്റെ പുരോഗതി നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെയിലെത്തും. ശനിയാഴ്ച പ്രധാനമന്ത്രി പൂനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാക്സിന് നിര്‍മാണം, വിതരണത്തിന്റെ ഒരുക്കങ്ങള്‍ എന്നിവ വിലയിരുത്തും. വാക്സിന് വിതരണത്തിന്റെ നടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.
അടുത്ത വര്‍ഷം ആദ്യത്തോടെ വാക്സിന് വിതരണം ആരംഭിക്കാമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
Discussion about this post