ഫരീദാബാദ്: ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും മാസങ്ങള്‍ക്ക് മുമ്പാണ് സരുര്പൂരിലെ ദുര്‍ഗ കോളനിയിലേക്ക് എത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ഛാത്പൂജ നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ തീവ്ര ഇസ്ലാമിസ്റ്റുകളും അക്രമണകാരികളുമായ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ മുസ്ലീം യുവാവും ഗുണ്ടയുമായ ഇക്രമാണ് സംഭവത്തിനു പിന്നിലെന്ന് കുടുംബം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച അമ്മക്കും, ബന്ധുവിനും മര്‍ദ്ദനമേറ്റു. പോലീസില്‍ പരാതിപ്പെടരുതെന്ന് അക്രമികള്‍ ഭീഷണിയും മുഴക്കിയിരുന്നു. മുന്‍പും പല തവണ ലൗ ജിഹാദിനു ഇക്രം പെണ്‍കുട്ടിയെ പ്രേരിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ കുടുബം ദരിദ്രകുടുംബമായതിനാല് തന്നെ വിവാഹം കഴിക്കണമെന്നും, സാമ്പത്തിക സഹായം നല്‍കാമെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം.
Discussion about this post