പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗൂഡാലോചന നടത്തുന്നെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഞങ്ങളുടെ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ മമത ഭയപ്പെടുന്നെന്നും ഘോഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്ത് വന്ന് അക്രമത്തിന് പ്രേരിപ്പിക്കുന്ന പുറത്തുനിന്നുള്ളവര്‍ക്ക് സ്ഥാനമില്ലെന്ന് ബാനര്‍ജി പറഞ്ഞതിന് പിന്നാലെയാണ് ഘോഷിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ നിന്ന് ഇവിടെയെത്തുമ്പോള്‍ മമത ബാനര്‍ജി അസ്വസ്ഥയാകുന്നു. അഞ്ച് മുതല്‍ ആറ് വര്‍ഷമായി അമിത് ഷാ ബംഗാളിലേക്ക് വരുന്നു. സ്വന്തം പ്രയത്നത്താല്‍ അദ്ദേഹം ഇവിടെ പാര്‍ട്ടി രൂപവത്കരിച്ചു. താഴേത്തട്ടിലുള്ളവരും തൊഴിലാളികളും അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നു. ഇതിനെ ഭയപ്പെടേണ്ടതിന്റെ ആവശ്യകത എന്താണ് – അദ്ദേഹം ചോദിച്ചു.
‘ഗുജറാത്തില്‍ നിന്ന് വന്ന രാഷ്ട്രപിതാവിനെ നിങ്ങള്‍ ബഹുമാനിക്കുന്നു. മോദിയും അമിത്ഷായും അതേ ഗുജറാത്തില്‍ നിന്ന് വരുമ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്. നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ ഇവിടെ സജീവമാണന്നും ഘോഷ് പറഞ്ഞു.
Discussion about this post