Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

പരാതിക്കാരനെ അധിക്ഷേപിച്ച സംഭവം; എ.എസ്.ഐക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്

by Brave India Desk
Nov 28, 2020, 05:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് ഗുരുതര വീഴ്ചയെന്ന് ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ പ്രകോപനമുണ്ടാക്കിയെന്ന എ.എസ്.ഐ ഗോപകുമാറിന്‍റെ വാദം ന്യായീകരിക്കാനാവില്ലെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. ഗോപകുമാറിനെതിരെ അച്ചടക്ക നടപടിക്കും, മേലുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും തീരുമാനമുണ്ട്.

നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരനെ മകളുടെ മുന്നില്‍ വെച്ച്‌ അധിക്ഷേപിച്ച സംഭവം പൊലീസിനാകെ നാണക്കേടാണെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കുന്നതാണെന്നാണ് റെയ്ഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദീപിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.

പരാതി പറയാനെത്തിയ സുദേവന്‍ പ്രകോപനമുണ്ടാക്കിയെന്ന വാദം ന്യായീകരിക്കാനാകില്ല. സുദേവന്‍റെ പരാതിയിലെ അന്വേഷണം നടത്തിയിരുന്നത് മറ്റൊരു ഉദ്യോഗസ്ഥനാണ്. വിഷയത്തില്‍ ഗോപകുമാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലാണെന്നിരിക്കെ ഗോപകുമാര്‍ സിവില്‍ ഡ്രസിലായിരുന്നതും ന്യായീകരിക്കാനാവില്ല.

ഗോപകുമാറിന്‍റെ പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല. അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നിരിക്കെ ഇതിന് യോജിക്കാത്ത പ്രവര്‍ത്തിയാണ് ഗോപകുമാറില്‍ നിന്നുണ്ടായത്. ഗോപകുമാറിനെ നല്ലനടപ്പിനായി ബറ്റാലിയനിലേക്ക് മാറ്റിയതായും അച്ചടക്ക നടപടി തുടരുമെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ മേലുദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്ന് സുദേവന്‍റെ ആരോപണമുള്ളതിനാല്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കാനാണ് ഡി.ഐ.ജിയുടെ തീരുമാനം.

 

 

Tags: policeMAIN
Share18TweetSendShare

Discussion about this post


Related Posts

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

Next Post

ചെെനയ്‌ക്ക് മുന്നറിയിപ്പ്; ലഡാക്കില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന

Latest News

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News