തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ആളെയും മകളേയും മോശമായി പെരുമാറിയ സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ എസ് പിയോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശമുണ്ട്.
പൊലീസിന്റെ പെരുമാറ്റം മോശമായപ്പോള്‍ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആള് കൈവശം ഉണ്ടായിരുന്ന ഫോണില്‍ സംഭവം റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും ഗോപകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും.
Discussion about this post