കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്റെയും നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
അതിമാരക മയക്കുമരുന്നുകളായ 45.39 ഗ്രാം മെതലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിന്‍ ( MDMA ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈന്‍ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്നുകളാണ് പിടികൂടിയത് .
തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് പ്രതി.
Discussion about this post