മംഗളൂരു: മുഹമ്മദ് നബിയെ അപമാനിച്ചാല്‍ തലവെട്ടുമെന്ന ഭീഷണിയുമായി നഗരത്തില്‍ പോസ്റ്ററുകളും, ചുവരെഴുത്തുകളും. മംഗളൂരുവിലെ കോടതി പരിസരത്തെ പഴയ പോലീസ് ഔട്ട്പോസ്റ്റിന് പുറത്താണ് ചുവരെഴുത്തുകള്‍ കണ്ടെത്തിയത്. ‘ മുഹമ്മദ് നബിയെ അപമാനിച്ചാല്‍ മതനിന്ദ ആരോപിക്കപ്പെടുന്നയാളുടെ തല വെട്ടുന്നത് മാത്രമാണ് ശിക്ഷ ‘ ഇത്തരത്തിലാണ് ചുവരെഴുത്ത്.
ആര് എസ് എസിനെയും, ഹിന്ദുക്കളെയും നേരിടാന്‍ പാക് ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബയേയും, താലിബാനെയും ക്ഷണിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ചുവരെഴുത്തുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നഗരത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് മുഹമ്മദ് നബിയെ അപമാനിച്ചാല്‍ തല വെട്ടുമെന്ന ഭീഷണി മുഴക്കി ചുവരെഴുത്തുകള്‍ വന്നിരിക്കുന്നത്.
പാരീസില്‍ മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് ഇത്തരം ചുവരെഴുത്തുകള്‍.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം ചുവരെഴുത്തുകള്‍ക്ക് പിന്നില്‍ ആരായിരിക്കുമെന്ന സൂചനകള്‍ ലഭിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.
Discussion about this post