മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഒറ്റക്കണ്ടം വാര്‍ഡില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ പത്തോളം സി.പി.എം പ്രവര്‍ത്തര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
യോഗത്തില്‍ ടി.എന്‍ ദീപന്റെ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാര്‍ട്ടിയില്‍ വന്നവരെ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.പി. സജീവ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, മണ്ഡലം ജനറല്‍ സെക്രട്ടറി, കെ.പി. തങ്കുകുട്ടന്‍, മണ്ഡലം ട്രഷറര്‍ സുരേഷ് ബാലകൃഷ്ണന്, ബി.ജെ.പി പൈങ്ങോട്ടൂര്‍ സമിതി പ്രസിഡന്റ് സജി, സംയോജകന്‍ അഖില്‍, പട്ടികജാതി മോര്‍ച്ച ജില്ലാസമിതിയംഗം കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Discussion about this post