ജലന്ധര്‍: ആം ആദ്മി പാര്‍ട്ടിയിലെ കലഹം പഞ്ചാബ് ഘടകത്തിലേക്കും. സംസ്ഥാന നേതൃത്വത്തെയും പാര്‍ട്ടി നേതാക്കളെയും വിമര്‍ശിച്ചു ആം ആദ്മി എംപി ഭഗ്വന്ത് മാന്‍ മറ്റൊരു എംപിയായ ഡോ. ധര്വീര ഗാന്ധിയും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്ന ഭഗ്വന്തിന്റെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അദ്ദേഹത്തിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ജലന്ധറിലെ പാര്‍ട്ടി ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള നാല് എംപിമാരും പഞ്ചാബില്‍ നിന്നാണ്. സധു സിംഗ്, ഹരീന്ദര്‍ സിംഗ് ഖല്‍സ എന്നിവരാണ് മറ്റ് എംപിമാര്‍.
പുറത്തുവന്ന ഓഡിയോയിലെ ഭഗ്വന്തിന്റെ സംഭാഷണം ഇപ്രകാരം: ‘ പഞ്ചാബിലെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ എംപിമാരായ നമ്മുടെ കൈയിലായിരിക്കണം. പഞ്ചാബിലെ നേതാക്കന്മാരായ എച്ച്.എസ്. ഫൂല്ക്കാ, സംസ്ഥാന കണ്‍വീനര്‍ സുചാ സിംഗ് എന്നിവര്‍ തങ്ങള്‍ക്കെതിരേ ഗൂഢാലോചന മെനയുകയാണ്. ജനങ്ങള്‍ വോട്ട് ചെയ്തത് പാര്‍ട്ടി ചിഹ്നം നോക്കിയല്ല. വ്യക്തികളെ നോക്കിയാണ് ‘.
Discussion about this post