ലഖ്നൗ: ഉത്തർപ്രദേശിൽ മിശ്രവിവാഹം തടഞ്ഞ് പോലീസ്. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹമാണ് മതപരിവര്‍ത്തനം തടയല്‍ നിയമ പ്രകാരം പോലീസ് തടഞ്ഞത്. ബുധനാഴ്ച ലഖ്നൗവിലെ പരയിലാണ് വിവാഹം നടന്നത്.
വിവാഹ ചടങ്ങ് ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് എത്തുകയും വിവാഹം തടയുകയും ചെയ്തു. വധുവിന്റെയും വരന്റെയും ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജില്ലാ കളക്ടറില്‍ നിന്ന് മിശ്രവിവാഹത്തിനു അനുമതി വാങ്ങിയാല്‍ മാത്രമേ ചടങ്ങ് നടത്താന്‍ അനുവദിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ പുതിയ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മിശ്രവിവാഹം നടത്താന്‍ കളക്ടറുടെ അനുമതി ഇപ്പോള്‍ ആവശ്യമാണ്.
Discussion about this post