തൊടുപുഴ: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സി.പി.എം പ്രവര്‍ത്തകര്‍ ബി.എംഎസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുകൂടെയാണ് ഹര്‍ത്താല്‍.
സി.എസ്.ഡി.എസ്. സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ കട്ടപ്പന ടൗണിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എട്ടുനോമ്പു പെരുന്നാള്‍ വാഹനങ്ങളും തടയില്ല.
Discussion about this post