കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വര്‍ ശര്‍മ്മ അന്തരിച്ചു. ജമ്മു കാശ്മീരിലെ കേന്ദ്രം നിയോഗിച്ച മദ്ധ്യസ്ഥനുമായിരുന്നു. 1979 ബാച്ച് കേരളകേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ശര്‍മ്മ 1991 ജനുവരിയില്‍ ഇന്റലിജന്‍സ് ബ്യൂഫോയില് അസിസ്റ്റന്റ് ഡയറക്ടറായി.
ഈ സമയം കാശ്മീരിലെ കലാപത്തിനെതിരെയും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെയും സമര്‍ത്ഥമായി ശര്‍മ്മ കൈകാര്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് 2017-ല്‍ ജമ്മു കാശ്മീരിലെ മദ്ധ്യസ്ഥനായി ശര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. 1997ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും 2003ല്‍ പ്രസിഡന്റിന്റെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ശര്‍മ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ദിനേശ്വര്‍ ശര്‍മ്മ അന്തരിച്ചു. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തില്‍ ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്ന മികച്ച തീരുമാനങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post