തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സ്പെയ്സ് പാര്‍ക്കിലെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും പ്രത്യേക പുതിയ തസ്തിക ഉണ്ടാക്കിയുമാണ് നിയമനമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ഇതിനെതിരെ പ്രഖ്യാപിച്ചത്. കെഎസ്ഐടിഎല്‍ എംഡിയാണ് സ്വപ്നയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് പിഡബ്ള്യുസി കോടതിയെ അറിയിച്ചതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ വെട്ടിലായി.
സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണത്തിനിടെയാണ് നിയമനത്തിലെ ക്രമക്കേടുകള്‍ പൊലീസ് കണ്ടെത്തിയത്. കോണ്‍സുലേറ്റില്‍ നിന്നും ജോലി നഷ്ടമായ സ്വപ്നക്ക് വേണ്ടി ഐടിവകുപ്പിന് കീഴിലുള്ള സ്പെയ്സ് പാര്‍ക്കിലെ ഓപ്പറേഷന് മാനേജറെന്ന തസ്തി സൃഷ്ടിക്കുകയായിരുന്നും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വ്വീസ് സെന്റര്‍ അഥവാ നിക്സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നല്‍കേണ്ടത്.
ഐടി മേഖലയിലെ വിദഗ്ദര കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ് നിക്സി. നിക്സിയുടെ മാനദണ്ഡപ്രകാരം ഓപ്പറേഷന് മാനേജര്‍ തസ്തികയിലേക്ക് എംബിഎ വേണം. പക്ഷെ ബിരുദത്തിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്നയ്ക്ക് നിയമനം നല്കാന് പ്രൈസ് വാട്ടര്‍ കൂപ്പറിനെ ഉന്നതതല ഇടപെടലൂടെ ചുമതലപ്പെടുത്തി. പൊലീസ് അന്വേഷണത്തെ തുടര്‍ന്നുള്ള വിജിലന്‍സ് അന്വേഷണത്തിലും പിഡബ്യൂസി ഈ നിലപട് ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. പൊലീസിന് പരാതി നല്കിയ ജയശങ്കര്‍ പ്രസാദിലേക്ക് കൂടി അന്വേഷണം നീങ്ങേണ്ട സാഹചര്യം ഉണ്ടാകും.
Discussion about this post