ഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ഫൈസര്‍ കമ്പനി അപേക്ഷ നല്കി. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്സിനാണ് ഫൈസറിന്റെത്.
മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈമാസം നാലിനാണ് ഫോം സി ടി 18 പ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ബ്രിട്ടനും ബഹ്റൈനും ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post