കൊളംബോ : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്കാലിക പരിശീലകനായി ജെറോം ജയരത്നയെ നിയമിച്ചു, ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍വന്‍ അട്ടപ്പട്ടു ചീഫ് കോച്ച് സ്ഥാനം രാജിവച്ച ഒഴിവിലാണ് നിയമനം. ശ്രീലങ്കയുടെ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു ജെറോം ജയരത്നെ.
പാക്കിസ്ഥാനും ഇന്ത്യയ്ക്കും എതിരായ ടെസ്റ്റ് പരമ്പരകളിലേറ്റ കനത്ത തോല്‍വിയെത്തുടര്‍ന്നാണ് അട്ടപ്പട്ടു പരിശീലക സ്ഥാനം വച്ചത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒക്ടോബറില്‍ നടക്കുന്ന പരമ്പരയ്ക്കു മുന്നോടിയായി താത്കാലിക പരിശീലകനെ നിയമിക്കുകയായിരുന്നു.
Discussion about this post