മുംബൈ: ബോളിവുഡ്, മറാഠി സിനിമകളില്‍ നാലു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് രവി പട്വര്ധന് അന്തരിച്ചു. 84 വയസായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കാണ് പടവര്ധന് വിടവാങ്ങിയത്.
ഹിന്ദി, മറാഠി ഭാഷകളിലായി ഏകദേശം 200 ഓളം സിനിമകളില്‍ ഇദേഹം വേഷമിട്ടുണ്ട്.
ഹിന്ദിയില്‍ സോബ്, അങ്കുഷ്, യശ്വന്ത് എന്നിവയാണ് പ്രധാന സിനിമകള്‍. 2019-ല്‍ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു.
Discussion about this post