ഡല്‍ഹി: നിരോധിത സംഘടന സിമിയുടെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നേതാവ് അബ്ദുല്ല ഡാനിഷ് (58) ഡല്‍ഹി പൊലീസിന്റെ പിടിയിൽ. വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിലായത്.
രാജ്യദ്രോഹക്കേസില്‍ 19 വര്‍ഷമായി ഒളിവിലായിരുന്ന അബ്ദുല്ലയെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സക്കീര്‍ നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
2001-ല്‍ സിമി നിരോധനത്തിനു പിന്നാലെ സക്കീര്‍ നഗറിലെ ആസ്ഥാനത്തു റെയ്ഡ് നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
Discussion about this post