പരവൂര്‍: പരവൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് നേരെ സിപിഎം ആക്രമണം. ഡിവിഷനിലെ സ്ഥാനാര്‍ഥിയായ മഞ്ജുവിന്റെ ഭര്‍ത്താവിനെ സന്തോഷ്കുമാറിനെ(46)യാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ സന്തോഷിന്റെ ഇടതുകണ്ണിന് മാരകമായി പരിക്കേറ്റു. നെടുങ്ങോലം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനായ സുരേഷ്കുമാറാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
വോട്ടെടുപ്പ് അവസാനമണിക്കൂറിലെത്തിയപ്പോഴായിരുന്നു സംഭവം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വോട്ട് ചെയ്യാന്‍ എത്തിച്ചത് പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്ത ബിജെപിയുടെ ഇന്‍ ഏജന്റ് ബിനുവിനെ സിപിഎം സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതു കണ്ടുകൊണ്ടുവന്ന സന്തോഷ്കുമാറിനെ സുരേഷ്കുമാറും സംഘവും ആക്രമിക്കുകയായിരുന്നു.
Discussion about this post