തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നു മാറ്റിവച്ച ഐഎസ്ആര്‍ഒയുടെ സിഎംഎസ്01 ഉപഗ്രഹത്തിന്റെ വിക്ഷേപണ തീയതി തീരുമാനിച്ചു. ഈ 17 ന് ആണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി സി50 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപിക്കുന്നത്. ജിസാറ്റ് 12ന് പകരം വിക്ഷേപിക്കുന്ന ഉപഗ്രഹമാണ്. കോവിഡ് ഭീതിക്കിടെയാണ് ഈ ജോലികള്‍ ഐ എസ് ആര് ഒ പൂര്‍ത്തിയാക്കിയത്.
ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്1. കഴിഞ്ഞ 7 ന് വിക്ഷേപിക്കാനാണു നേരത്തെ നിശ്ചയിച്ചിരുന്നത്. ടെലി വിദ്യാഭ്യാസത്തിനും ടെലി മെഡിസിനും വേണ്ടിയാണ് ഈ പുതിയ ഉപഗ്രഹം. ദുരന്ത നിവാരണത്തിനും സഹായകമാകും. സ്റ്റൈലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തിനും ഉപകാരപ്രദമാകും. ജിസാറ്റിന്റെ പുതുക്കിയ രൂപമാണ് ഇത്.
Discussion about this post