ഗോരഖ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ഇന്ത്യയെ ലോകം ഉറ്റു നോക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയെക്കുറിച്ച് ആഗോളതലത്തിലുള്ള ധാരണയ്ക്ക് മാറ്റം വന്നു. അതുകൊണ്ട് ലോകം വീണ്ടും ഇന്ത്യയെ ഉറ്റു നോക്കുകയാണെന്ന് യു പി മുഖ്യമന്ത്രി പറഞ്ഞു.
മഹാറാണ പ്രതാപ് ശിക്ഷ പരിഷത്തിന്റെ (എം പി എസ് പി) സ്ഥാപിത വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് വാക്സിന് 2021 ജനുവരിയില്‍ തയ്യാറാകാന്‍ സാധ്യതയുണ്ടെങ്കിലും ആളുകള്‍ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘അഞ്ച് – ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യ ലോകത്തെ ആയിരുന്നു ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ അമേരിക്കയും യൂറോപ്പും മറ്റ് രാജ്യങ്ങളും ഉറ്റു നോക്കുകയാണ്’ – അദ്ദേഹം വ്യക്തമാക്കി.
Discussion about this post