കാസര്‍ഗോഡ്: പെരിയ കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പെരിയയിലെ കൊലപാതകം നടന്ന കല്യോട്ട് കൂരാങ്കര റോഡില്‍ കൊലപാതക ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്കരിക്കുകയാണ് സംഘം. നന്ദകുമാരന് നായരുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്.
സംഭവം നടന്ന സ്ഥലത്തെത്തിയ സി.ബി.ഐ സംഘം ആദ്യം സ്ഥലം വിശദമായി പരിശോധിച്ചു. പിന്നീട് ശരത്ലാലിന്റെ അച്ഛന് ശങ്കരനാരായണന്റെ സഹോദരനോടും നാട്ടുകാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് കേസിലെ സാക്ഷികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ സംഭവം പുനരാവിഷ്കരണം നടത്തി.
2019 ഫെബ്രുവരി 17നായിരുന്നു കൃപേഷ്, ശരത്ലാല് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരിയയില്‍ വച്ച് കൊല്ലപ്പെട്ടത്.
Discussion about this post