കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വിയേറ്റു വാങ്ങിയതോടെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന നേതാവ് കെ സുധാകരൻ രംഗത്ത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണെന്നും നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്നും കെ സുധാകരന് പറഞ്ഞു.
ശുപാര്‍ശയ്ക്കും വ്യക്തിതാല്പര്യങ്ങള്ക്കും അതീതമായ നേതൃനിര വേണമെന്നും കെ പി സി സി തലത്തിലും ജില്ലാതലത്തിലും മാറ്റങ്ങള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാന്റ് തന്നെ അഴിച്ചുപണിക്ക് നേരിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post