ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ഇന്ന് വൈകുന്നേരം 3.41 ആയിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 50 ആയിരുന്നു വിക്ഷേപണ വാഹനം. ജിയോ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തിന്റെ നിലവിലെ പ്രവര്‍ത്തനം തൃപ്തികരമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ ശിവന് അറിയിച്ചു.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ ഉപഗ്രഹം റോക്കറ്റില്‍നിന്ന് വേര്‍പെട്ടുവെന്നും സി.എം.എസ്.-01 ഓര്‍ബിറ്റില്‍ പ്രവേശിച്ചുവെന്നും ഐ.എസ്.ആര്.ഒ. അറിയിച്ചു. ഇന്ത്യയുടെ 42-ാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-0.
പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ കെ ശിവന് അറിയിച്ചു. സ്വകാര്യ സ്റ്റാര്‍ട്ടപ്പായ പിക്സല്‍ ഇന്ത്യയുടെ ആനന്ദ് എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി 51 ഉപയോഗിച്ച് വിക്ഷേപിക്കും.
Discussion about this post