തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പ് അന്തിമ ഫലത്തില്‍ നേരിയ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ പിഴവ് സംഭവിച്ചതാണ് ഫലത്തില്‍ വ്യത്യാസം വരുന്നതിന് കാരണം.
പിഴവ് തിരുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി ഫലം വെബ് സൈറ്റില്‍ നല്‍കും. ഇതോടെ ചില പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അന്തിമഫലത്തില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്.
പിഴവ് എങ്ങനെ സംഭവിച്ചതാണെന്നോ ഫലത്തെ എങ്ങനെ ബാധിക്കുമെന്നോ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. പുതുക്കിയ ഫലം ഉടന്‍ പുറത്തുവിടുമെന്ന് മാത്രമാണ് കമ്മീഷന് അറിയിച്ചിരിക്കുന്നത്. ഭരണം ആടി ഉലഞ്ഞ് നില്ക്കുന്ന പല സ്ഥലങ്ങളിലും മാറ്റം ചിലപ്പോള്‍ നിര്‍ണ്ണായകമാകും.
Discussion about this post