ഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായ സത്യദേവ് സിംഗ് അന്തരിച്ചു. ഡല്‍ഹിയിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ബിജെപി ഡിസിപ്ലിന്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. ഗോണ്ട ലോക്സഭയില്‍ നിന്നും 1977-ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ബല്റാംപൂര് സീറ്റില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 85 വരെ ഭാരതീയ യുവമോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post