ഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തത് നരേന്ദ്ര മോദി മാത്രമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഭരണത്തിലിരുന്നപ്പോള്‍ യുപിഎ സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് ചോദിച്ച സ്മൃതി ഇറാനി താങ്ങുവിലയില്‍ 55 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും പറഞ്ഞു. മീററ്റിലെ കിസാന്‍ സമ്മേളനത്തില്‍ല്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
യുപിഎ സര്‍ക്കാര്‍ 2014 വരെ കര്‍ഷകര്‍ക്ക് താങ്ങുവിലയായി മൂന്ന് ലക്ഷം കോടി രൂപയാണ് ആകെ നല്‍കിയത്. എന്നാല്‍ 2014 മുതല്‍ 2019 വരെ മോദി സര്‍ക്കാര്‍ 8 ലക്ഷം കോടി രൂപ താങ്ങുവില നല്കാന് വിനിയോഗിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ചരിത്രപരമായ ചുവടുവയ്പ്പാണ് കാര്‍ഷിക നിയമത്തിലൂടെ കേന്ദ്രം നടത്തിയത്. ഒരു കൂട്ടം സംഘടിത ശക്തികള്‍ കാര്‍ഷിക നിയമത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളില്‍ പലരും നിയമത്തിന്റെ പ്രയോജനം മനസിലാക്കി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്നുള്ള കാര്‍ഷിക സംഘടനകള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
Discussion about this post