അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് വന്‍ തകർച്ച. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 36 റണ്‍സില്‍ അവസാനിച്ചു. ഒമ്പത് വിക്കറ്റിന് 36 റണ്‍സെന്ന നിലയില്‍ നില്‍ക്കെ അവസാന ബാറ്റ്സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പിന്മാറിയതോടെയാണ് നാടകീയ തകര്‍ച്ച.
ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇന്ത്യയുടെ ഒരു ബാറ്റ്സ്മാനും രണ്ടക്കം കണ്ടില്ല. മായക് അഗര്‍വാള്‍ നേടിയ ഒമ്പത് റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് പേര് പൂജ്യത്തിന് പുറത്തായി.
ആദ്യം നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കൊഹ്ലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെയും, അജിങ്ക്യ രഹാനെയേയും (0) ജോഷ് ഹെയ്സല്‍വുഡും മടക്കി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് നേരത്തെ പുറത്തായിരുന്നു.
Discussion about this post