കെ.സുധാകരന് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ഒരു മണിക്കൂറില്‍ മൂന്ന് അഭിപ്രായം പാടില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ട്. ഇതുകൊണ്ടൊന്നും യുഡിഎഫ് ഒലിച്ചു പോകില്ലെന്നും അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പില്‍ പാലക്കാട് പറഞ്ഞു.
Discussion about this post