കൊല്‍ക്കത്ത: ബിജെപിക്ക് അഞ്ച് വര്‍ഷം നല്കിയാല് പശ്ചിമ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശന വേളയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് 30 വര്‍ഷവും കമ്യൂണിസ്റ്റുകാര്‍ക്ക് 27 വര്‍ഷവും മമതയ്ക്ക് 10 വര്‍ഷവും കൊടുത്തില്ലേ? ബിജെപിക്ക് അഞ്ച് വര്‍ഷം നല്കിയാല് ബംഗാളിനെ സുവര്‍ണ ബംഗാളാക്കി നല്‍കാം, എന്ന് അമിത് ഷാ വ്യക്തമാക്കി.
അതേസമയം ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം.
Discussion about this post