തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂര്‍ നഗരത്തില്‍ കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് തന്നെയാണ് പോസ്റ്ററിലുണ്ടായിരുന്നത്.
അതേസമയം കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
നേരത്തെ കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post