4ജി തരംഗത്തില്‍ കിടപിടിയ്ക്കാന്‍ മൈക്രോമാക്സ് പുതിയ ചുവടുവെയ്ക്കുന്നു. യു യുണീക്ക് 4ജി സ്മാര്‍ട് ഫോണുമായാണ് മൈക്രോമാക്സ് എത്തുന്നത്. എച്ച്ഡി ഡിസ്പ്ലോയുള്ള ആദ്യ 4ജി സ്മാര്‍ട് ഫോണാണ് യു യുണീക്ക്. ആര്‍ക്കും സ്വന്തമാക്കാവുന്ന വിലയിലാണ് മൈക്രോമാക്സ് ഇത് വിപണിയിലെത്തിച്ചിരിക്കുന്നത്, വെറും 4,999 രുപ.
അപ്രതീക്ഷിതമായി യു യുണീക്കിന്റെ വരവ് സ്നാപ്ഡീല്‍ വെളിപ്പെടുത്തിയിരുന്നു. സ്നാപ്ഡീല്‍ വഴിയുള്ള രജിസ്ട്രേഷന് ഇന്നലെ വൈകിട്ടോടു കൂടി ആരംഭിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് ഇതിന്റെ കാലാവധി.
4.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനോടു കൂടിയ യു യുണീക്കിന് 280 X 720 പിക്സല്‍ റെസല്യൂഷനാണുള്ളത്. ഇതു കൂടാതെ 1.2GHs സ്നാപ്ഡ്രാഗണ്‍ 410 64-ബിറ്റ് ക്വാഡ് കോര്‍ പ്രോസസറും 1GB റാമും ഇതിന്റെ സവിശേഷതയാണ്.
8GB ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഫോണിന് മൈക്രോ എസ്ഡി വഴി 32 GB വരെ ഉയര്‍ത്താനുള്ള കഴിവുമുണ്ട്.
ഡ്യുവല്‍ സിമ്മോടുകൂടിയ സ്മാര്‍ട് ഫോണിന് 8MP പിന് ക്യാമറയും 2MP മുന്‍ ക്യാമറയും ലഭ്യമാണ്. എയര്‍ടെല്‍ 4G ഡബിള്‍ ഡാറ്റാ ഓഫറും ഇതിനോടൊപ്പം ലഭ്യമാണ്.
Discussion about this post