കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടത്തുന്ന റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. ഇത്തരമൊരു ജനക്കൂട്ടത്തെ താന്‍ ആദ്യമായാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.
‘ഇത് നരേന്ദ്ര മോദിയോടുള്ള സ്നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്’ – അദ്ദേഹം പറഞ്ഞു.
ഒരു തവണ മോദിക്ക് അവസരം നല്‍കൂ, അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിച്ച് തരാമെന്നും അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.
#WATCH | Union Home Minister & BJP leader Amit Shah holds a roadshow in Bolpur, Birbhum of West Bengal. pic.twitter.com/4jZgm0vdgE
— ANI (@ANI) December 20, 2020
Discussion about this post