മോസ്കോ: കൊവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന പുതിയ രൂപത്തെ ഭീതിയോടെ ലോകരാജ്യങ്ങള്‍ നോക്കിക്കാണവെ ശുഭവാര്‍ത്തയുമായി റഷ്യ. ജനിതക മാറ്റം വന്ന വൈറസിനെതിരെ തങ്ങളുടെ വാക്സിനായ ‘ സ്പുട്നിക് V ‘ വളരെ ഫലപ്രദമാണെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍ കിറില്‍ ഡിമിട്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ ആണ് പുതിയ വൈറസിനെ കണ്ടെത്തിയത്.
ലോകത്ത് മഹാമാരി വൈറസിനെതിരെ ലോകത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ വാക്സിനാണ് റഷ്യയുടെ സ്പുട്നിക്. പുതിയ ജനിതക മാറ്റത്തിന് മാത്രമല്ല, വൈറസിന്റെ മറ്റ് പല വകഭേദങ്ങള്‍ക്കും സ്പുട്നിക് ഫലപ്രദമാണെന്ന് ഡിമിട്രീവ് അവകാശപ്പെട്ടു. വൈറസിന്റെ എസ് – പ്രോട്ടീനുകളില്‍ നേരത്തെ ജനിതികമാറ്റം സംഭവിച്ചിട്ടും സ്പുട്നിക് അതിന്റെ ഫലപ്രാപ്തി ആവര്‍ത്തിച്ചിരുന്നതായും ഡിമിട്രീവ് ചൂണ്ടിക്കാട്ടി.
ശനിയാഴ്ചയാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചത്.
ശരിക്കുമുള്ള മഹാമാരി വൈറസില്‍ നിന്നും 70 ശതമാനം വ്യാപനശേഷി കൂടിയവയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് എന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post