ഡല്‍ഹി : സ്വര്‍ണ നിക്ഷേപ പലിശ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി.
സ്വര്‍ണ ബോണ്ട് പദ്ധതിയിലൂടെ വ്യക്തികള്‍ക്ക് പ്രതിവര്‍ഷം 500 ഗ്രാമിന് തുല്യമായ ബോണ്ടുകളില്‍ നിക്ഷേപിക്കാം. സര്‍ക്കാരിനുവേണ്ടി ആര്‍ബിഐ ആണ് ബോണ്ട് പുറത്തിറക്കുക. കാലാകാലങ്ങളില്‍ പലിശ സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. അതിനുപുറമേ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ബോണ്ട് വിറ്റ് പണമാക്കുകയും ചെയ്യാം.
പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഓരോ വര്‍ഷവും ശരാശരി 300 ടണ്‍ സ്വര്‍ണത്തിന്റെ വാങ്ങലാണ് നടക്കുന്നത്. ഇതിന്റെ ഒരു ഭാഗമെങ്കിലും ഡിമാറ്റ് ഗോള്‍ഡ് ബോണ്ടായും മറ്റും വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post