തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ബെവ്കോ ഔട്ട് ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 വരെയാക്കി. ക്ലബുകളിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാന്‍ തീരുമാനമായി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി സംസ്ഥാനത്ത് ബാറുകളില്‍ ടേബിള്‍ സര്‍വ്വീസസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴിയും പ്രത്യേക കൗണ്ടറിലൂടെയുമാണ് ബാറുകളില്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ബാറുകള്‍ തുറക്കുക. ഇതിനായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കും.
Discussion about this post