കൊച്ചി: കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്നും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മൂന്നാം പ്രതിയാക്കി പോലീസ് കോസെടുത്തു. കേസില്‍ ഒന്നാം പ്രതി മോഡലായ രേഷ്മാ ഗോസ്വാമിയും നാലാം പ്രതി സംവിധായിക ബ്ലെസിയും ,അഞ്ചാം പ്രതി മോഡലായ ബിന്‍സിയുമാണ് .
ഇതിഹാസ എന്ന സിനിമയിലുടെ സിനിമാ രംഗത്തെത്തിയ ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് പിടിയിലായത്. തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റ് വാടകക്കെടുത്താണ് ഇവര്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നത്. ഫ്‌ളാറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്‌ലാറ്റില്‍ നിന്നും പിടിയിലായ അഞ്ച് പേരും കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഏഴ് ഗ്രാം കൊക്കെയ്ന്‍ വീതം ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.
Discussion about this post