ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഭീകരനെ വധിച്ചത്. ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയും, കശ്മീര്‍ പോലീസും ചേര്‍ന്നാണ് ഓപ്പറേഷന് നടത്തുന്നത്.
Discussion about this post